മഞ്ചേശ്വരത്തേക്ക് കർണാടകയിൽ നിന്ന് ഇരുന്നൂറ് വോട്ടർമാർ; രണ്ട് ബസുകൾ പോലീസ് പിടികൂടി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ആളുകളുമായി എത്തിയ രണ്ട് ബസുകൾ പോലീസ് പിടികൂടി. 200 ഓളം വോട്ടർമാരുമായി എത്തിയ രണ്ട് ബസുകളാണ് ഉപ്പളയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.
 

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ആളുകളുമായി എത്തിയ രണ്ട് ബസുകൾ പോലീസ് പിടികൂടി. 200 ഓളം വോട്ടർമാരുമായി എത്തിയ രണ്ട് ബസുകളാണ് ഉപ്പളയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.

കർണാടകയിൽ നിന്നുമാണ് ബസുകൾ വന്നത്. കർണാടക രജിസ്‌ട്രേഷനിലുള്ളതാണ് രണ്ട് ബസുകളും. വോട്ടർമാരുമായി വാഹനം വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.

മഞ്ചേശ്വരം കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ കർശനമാക്കിയിരുന്നു. നേരത്തെ മഞ്ചേശ്വരം ബാക്രബയൽ 42ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് അനുഭാവിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയിൽ നിന്ന് ആളുകളുമായി എത്തിയ ബസും പിടികൂടിയത്.