ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് സുന്ദര; അന്വേഷണ സംഘം മൊഴിയെടുത്തു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാറിന്റെ നേതൃത്വത്തിലാണ് സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്. സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ
 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്. സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വെച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

പരാതിക്കാരനായ വി വി രമേശന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. പണം നൽകുന്നതിന് മുമ്പ് ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും സുന്ദര ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നൽകി.

കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിയായിരുന്ന സുന്ദരയുടെ സ്ഥാനാർഥിത്വം പിൻവലിക്കാനായി രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.