മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച മുസ്ലിം ലീഗ് പ്രവർത്തക നബീസയെ പോലീസ് അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ടിന് ശ്രമിച്ച യുവതി അറസ്റ്റിൽ. ബാക്രബയൽ സ്വദേശി നബീസയാണ് അറസ്റ്റിലായത്. മുസ്ലിം ലീഗ് പ്രവർത്തകയാണ് നബീസ ബാക്രബയൽ 42ാം നമ്പർ ബൂത്തിലാണ് നബീസ കള്ളവോട്ട്
 

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ടിന് ശ്രമിച്ച യുവതി അറസ്റ്റിൽ. ബാക്രബയൽ സ്വദേശി നബീസയാണ് അറസ്റ്റിലായത്. മുസ്ലിം ലീഗ് പ്രവർത്തകയാണ് നബീസ

ബാക്രബയൽ 42ാം നമ്പർ ബൂത്തിലാണ് നബീസ കള്ളവോട്ട് ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തിൽ തന്നെ വോട്ടുള്ളയാളല്ല നബീസ. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താൻ നബീസ ശ്രമിച്ചതോടെയാണ് പിടിക്കപ്പെട്ടത്.

പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടർന്നാണ് പോലീസ് നബീസയെ അറസ്റ്റ് ചെയ്തത്. ആൾമാറാട്ടം അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയത്.