മഞ്ജു വാര്യരുടെ പരാതിയിൽ വി എ ശ്രീകുമാറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഓഫീസിലും പോലീസ് റെയ്ഡിനെത്തി.
 

നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഓഫീസിലും പോലീസ് റെയ്ഡിനെത്തി.

ശ്രീകുമാറിനെ അടുത്ത ഞായറാഴ്ച പോലീസ് ചോദ്യം ചെയ്യും. ശ്രീകുമാർ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. തൃശ്ശൂർ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനാണ്.

ശ്രീകുമാറിന് തന്നോട് വ്യക്തിവൈരാഗ്യമുണ്ട്. ഒടിയൻ സിനിമയുടെ നിർമാണകാലം മുതലെ ശ്രീകുമാറിന് തന്നോട് വിരോധം ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നും മഞ്ജുവിന്റെ പരാതിയിൽ പറയുന്നുണ്ട്