ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. എറണാകുളം-ആലപ്പുഴ മെമു ട്രാക്കിൽ നിന്ന് മാറ്റിയപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടത്. റെയിൽവേ പോലീസ് പരിശോധന നടത്തി. ഇടിച്ച ശേഷം കാൽഭാഗം ട്രെയിനിൽ കുടുങ്ങിയതാകുമോയെന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മെമു എറണാകുളത്ത് നിന്ന് ആലപ്പുഴയിൽ എത്തിയത്. മെമു ട്രെയിൻ യാർഡിലേക്ക് മാറ്റിയ ശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാൽ കണ്ടെത്തിയത്. പിന്നാലെ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും ഇതിന് ശേഷം കോട്ടയത്തേക്കും ഷൊർണൂരിലേക്കും പിന്നീട് എറണാകുളം-ആലപ്പുഴയിലേക്കും സർവീസ് നടത്തുന്ന മെമു ട്രെയിനാണിത്. വിവിധ ജില്ലകളിലൂടെ കടന്നുപോകുന്ന മെമു ആയതിനാൽ മറ്റ് ജില്ലകളിൽ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.