എടുത്തുനടക്കാൻ ഏട്ടൻ ഉള്ളപ്പോൾ നടക്കാനാകാത്ത വേദന മീനു എങ്ങനെ അറിയും

ജന്മനാ അരയ്ക്ക് താഴെ തളർച്ച. കേൾവി ശക്തിയില്ല, ഹൃദയത്തിനും തകരാർ. മുതുകിൽ നീക്കം ചെയ്യാനാകാത്ത മുഴയും. മീനുവിന്റെ ജീവിതം ഇങ്ങനെയാണ്. എന്നാലും ഒരു വിഷമം പോലുമറിയാതെ അവളെ
 

ജന്മനാ അരയ്ക്ക് താഴെ തളർച്ച. കേൾവി ശക്തിയില്ല, ഹൃദയത്തിനും തകരാർ. മുതുകിൽ നീക്കം ചെയ്യാനാകാത്ത മുഴയും. മീനുവിന്റെ ജീവിതം ഇങ്ങനെയാണ്. എന്നാലും ഒരു വിഷമം പോലുമറിയാതെ അവളെ പൊന്നുപോലെ നോക്കുന്ന ഏട്ടനുണ്ട് കൂടെ. ഈ സഹോദരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ താരങ്ങൾ

തിരുവനന്തപുരം പുളിയറക്കോണം സ്വദേശികളാണ് മനുവും മീനുവും. ഓട്ടോറിക്ഷ ഡ്രൈവറാണ് മനു. എന്ത് പരിപാടിയുണ്ടെങ്കിലും മീനു ഇല്ലാതെ മനു പോകില്ല. കല്യാണമായാലും മറ്റ് പരിപാടികളായാലും മീനുവിനെ എടുത്തുകൊണ്ടാണ് മനു പോകാറുള്ളത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ആരോ പോസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായി മാറുകയും ചെയ്തു

സ്വന്തം വിവാഹ നിശ്ചയ ചടങ്ങിലും മീനുവിനെ എടുത്തു നടക്കുന്ന ആങ്ങയുടെ ചിത്രം കണ്ടവരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. ഇവരുടെ അച്ഛൻ എട്ട് വർഷം മുമ്പ് മരിച്ചിരുന്നു. അമ്മ അടുത്ത ക്ഷേത്രത്തിലെ ജീവനക്കാരിയാണ്. കോർപറേഷൻ പട്ടം വാർഡ് കൗൺസിലർ കൂടിയായ രമ്യ രമേശാണ് മനുവിന് വധുവായി എത്തുന്നത്. ഡിസംബർ 12നാണ് ഇവരുടെ വിവാഹം