ഹോം › കേരളം

പല റോഡുകളും ശാസ്ത്രീയമല്ല, ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് നിർമിച്ചിരിക്കുന്നത്: മന്ത്രി ഗണേഷ് കുമാർ

By MJ Desk · 15 Dec 2024, 11:53 AM

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ ഉണ്ടായ വാ?ഹനാപകടം ദുഃഖകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയത് എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. ഉറക്കം വന്നാൽ ഉറങ്ങണം എന്നത് ഒരു ഡ്രൈവിംഗ് സംസ്‌കാരമായി നമ്മൾ എടുക്കണം. അപകടങ്ങളിൽ പലതും നമ്മുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അപകടം ഉണ്ടാവാതിരിക്കാൻ സ്വയം നിയന്ത്രിക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. റോഡ് നിർമാണത്തിൽ ചില അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്കും പങ്കുണ്ട്. സ്വിഫ്റ്റ് ബസുകളാണ് ഏറ്റവും അധികം അപകടം ഉണ്ടാക്കുന്നത്. അവർക്ക് പരിശീലനം നൽകും. എന്നിട്ടും നന്നായില്ലെങ്കിൽ ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയപാതകളിലെ അശാസ്ത്രീയ നിർമാണം സംബന്ധിച്ച് ചൊവ്വാഴ്ച യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. അപാകതകൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇനി പഠനങ്ങൾ ഇല്ലെന്നും നടപടികൾ മാത്രമാകും ഉണ്ടാവുക. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് ചില റോഡുകൾ പണിഞ്ഞിരിക്കുന്നത്. ഇത് അപകടത്തിന് കാരണമാകുന്നു. പല റോഡുകളും ശാസ്ത്രീയമല്ലെന്ന് മന്ത്രി വിമർശിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kb ganeshkumar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›