കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് വെടിയേറ്റത് അകലെ നിന്ന്; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മണിവാസകത്തിന്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ ഏറ്റിരുന്നു.
 

പാലക്കാട് മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മണിവാസകത്തിന്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ ഏറ്റിരുന്നു. ഒന്ന് തലയിലും രണ്ടെണ്ണം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നാല് പേർക്കും വെടിയേറ്റത് അകലെ നിന്നാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വനത്തിലുണ്ടായ ഏറ്റുമുട്ടലും ഇതിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പിക്കാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച് ഡിജിപി ഉത്തരവിറക്കിയിട്ടുണ്ട്.

മണിവാസകത്തിന്റെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ട് ഭാര്യ കല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മൃതദേഹം കാണുന്നതുവരെ മറ്റ് നടപടികൾ പാടില്ലെന്ന് കേരള സർക്കാരിനോട് പറയണമെന്നും ഹർജിയിൽ ആവശ്യപ്പെടുകയാണ്. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നാളെ പാലക്കാട് കോടതിയെ സമീപിക്കും