ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നിക്ഷേപകരുടെ മാർച്ച്

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും മുസ്ലീം ലീഗ് എംഎൽഎയുമായ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്റെ വീട്ടിലേക്ക് നിക്ഷേപകർ പ്രതിഷേധ മാർച്ച് നടത്തി. അന്വേഷണ സംഘത്തിന്റെ
 

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും മുസ്ലീം ലീഗ് എംഎൽഎയുമായ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്റെ വീട്ടിലേക്ക് നിക്ഷേപകർ പ്രതിഷേധ മാർച്ച് നടത്തി. അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കിൽ അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 87 കേസുകളിലെ പ്രതിയാണ് മുസ്ലിം ലീഗ് എംഎൽഎ. കമറുദ്ദീന്റെ ഉപ്പളയിലെ വീട്ടിലേക്കായിരുന്നു നിക്ഷേപകരുടെ പ്രതിഷേധ മാർച്ച്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത ആളുകൾ മാത്രം പങ്കെടുത്തായിരുന്നു പ്രതിഷേധം

അന്വേഷണം ലോക്കൽ പോലീസിൽ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചും പിന്നീട് എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക സംഘവും ഏറ്റെടുത്തിരുന്നു. രണ്ട് മാസമായിട്ടും പ്രതികളായ കമറുദ്ദീനെയോ പൂക്കോയ തങ്ങളെയോ ചോദ്യം ചെയ്തിട്ടു പോലുമില്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപകർ മാർച്ച് നടത്തിയത്.