ഹോം › കേരളം

മാസപ്പടി കേസ്: വീണ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയിൽ

By MJ Desk · 21 Apr 2025, 12:10 PM

സിഎംആർഎൽ, എക്‌സാലോജിക് കേസിൽ വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി. ഇതിനായി എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഇഡി അപേക്ഷ നൽകി. ഇതോടെ കേസുമായി ബന്ധപ്പെട്ട തുടർ നടപടികളിലേക്ക് കടക്കുകയാണ് ഇഡി. കേസിൽ എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതിയിൽ അപേക്ഷ നൽകി ഇഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പരിശോധിച്ചതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും പകർപ്പും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ അടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയത് ആവശ്യമായ രേഖകൾ വിശദമായി പരിശോധിച്ച് ഇനി നോട്ടീസ് അയച്ച് തുടർ നടപടികളിലേക്ക് നീങ്ങുകയാകും ഇഡി ചെയ്യുക. നേരത്തെ മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›