ഹോം › കേരളം

മാസപ്പടി കേസ്: നിയമയുദ്ധം തുടരുമെന്ന് മാത്യു കുഴൽനാടൻ, യുഡിഎഫിന് തിരിച്ചടിയല്ലെന്ന് സതീശൻ

By MJ Desk · 28 Mar 2025, 03:49 PM

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയെങ്കിലും നിയമയുദ്ധം തുടരുമെന്ന് ഹർജിക്കാരിലൊരാളായ മാത്യു കുഴൽനാടൻ. കോടതിയിൽ പറഞ്ഞതെല്ലാം തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്. നിയമ പോരാട്ടത്തിൽ നിരാശനല്ല. നിയമയുദ്ധം തുടരുമെന്നത് ജനങ്ങൾക്ക് നൽകിയ വാക്കാണെന്നും മാത്യു പറഞ്ഞു. ഹൈക്കോടതി വിധി യുഡിഎഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങൾ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാർഥ്യമാണ്. സേവനം നൽകിയിട്ടില്ല എന്ന് മൊഴിയുണ്ട്. അങ്ങനെയെങ്കിൽ പണം വന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു അതേസമയം സി പി എമ്മിനെ തകർക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ഒമ്പത് വർഷമായിട്ടും ഒരാരോപണവും തെളിയിക്കാൻ സാധിച്ചിട്ടില്ല. എത്ര ഇരുമ്പാണി അടിച്ചു കയറ്റിയാലും പിണറായി വിജയന്റെ ശരീരത്തിൽ കയറില്ലെന്നും മന്ത്രി പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›