കെ എസ് യുവിലെ കൂട്ടനടപടി: കാരണം ബോധിപ്പിച്ചവരുടെ സസ്‌പെൻഷൻ പിൻവലിച്ചേക്കും
Mar 14, 2025, 11:46 IST
ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്ത ജില്ലാ ഭാരവാഹികൾക്ക് എതിരായ കൂട്ട നടപടിയിൽ പുനരാലോചനയ്ക്ക് കെ എസ് യു. മതിയായ കാരണങ്ങൾ ബോധിപ്പിച്ച ഭാരവാഹികളുടെ സസ്പെൻഷൻ യാത്ര സമാപിക്കുന്ന ഈ മാസം 19ന് പിൻവലിക്കുമെന്നാണ് വിവരം. വരും ദിവസങ്ങളിലും യാത്രയോട് സഹകരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ക്യാമ്പസ് ജാഗരൻ യാത്ര യാത്രാവുമായി സഹകരിക്കാത്ത കാസർകോട്, കണ്ണൂർ, വയനാട്,കോഴിക്കോട് ജില്ലകളിലെ ഭാരവാഹികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് നടപടി സ്വീകരിച്ചത്. കാസർകോട് 24, കണ്ണൂരിൽ 17, വയനാട് 26 , കോഴിക്കോട് 20 ഭാരവാഹികളെയാണ് മിന്നൽ വേഗത്തിൽ സസ്പെന്റ് ചെയ്തത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലാണ് യാത്ര. കാസർഗോഡ് നിന്നാണ് ലഹരിക്കെതിരെ കെഎസ്യു ജാഥ ആരംഭിച്ചത്. ഈ ജാഥയിൽ പങ്കെടുക്കാത്തവർക്കെതിരെയാണ് നടപടി. ജാഥ കടന്നു പോയ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ജില്ലാ ഭാരവാഹികൾക്ക് എതിരയാണ് നടപടി ഉണ്ടായത്.