ഹോം › കേരളം

മലപ്പുറം പോലീസിലെ കൂട്ട സ്ഥലംമാറ്റം: കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള നീക്കമെന്ന് പിഎംഎ സലാം

By MJ Desk · 11 Sep 2024, 02:54 PM

മലപ്പുറം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലം മാറ്റത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് എല്ലാവരെയും സ്ഥലം മാറ്റിയതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. ഈ നടപടിയിലൂടെ തെറ്റായ സന്ദേശമാണ് സർക്കാർ നൽകുന്നത്. മലപ്പുറത്തെ ജനങ്ങളും പോലീസും കൊള്ളാത്തവരാണെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. ഇതാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. എന്നിട്ടും എഡിജിപിക്കെതിരെ നടപടിയില്ലെന്നും പിഎംഎ സലാം പറഞ്ഞു. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നാണ് സർക്കാർ നിലപാട്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് എഡിജിപിയെ ഭയപ്പെടുന്നതെന്ന് എല്ലാവർക്കുമറിയാം എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. ആര്എസ്എസ് കൂടിക്കാഴ്ചയുടെ ഫലമാണ് തൃശ്ശൂർ ലോക്‌സഭാ റിസൽട്ടും മാസപ്പടി വിവാദം പിന്നോട്ടു പോയതും. സിപിഐ നേരത്തെയും മികച്ച നിലപാട് സ്വീകരിച്ച പാർട്ടിയാണ്. യുഡിഎഫിലേക്ക് വരണോ എന്നതൊക്കെ സിപിഐ തീരുമാനിക്കട്ടെയെന്നും സലാം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pma salam

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›