മഹാരാഷ്ട്രയിൽ ഡൈയിംഗ് കമ്പനി കെട്ടിടത്തിൽ വൻ തീപിടിത്തം; മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പുക പടർന്നു
Nov 7, 2025, 16:46 IST
മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ഡൈയിംഗ് കമ്പനി കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോൺ ഗ്രാമത്തിലെ സരാവലി എംഐഡിസി ഏരിയയിലെ മംഗൾ മൂർത്തി ഡൈയിംഗ് കമ്പനിയുടെ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പുക ചുരുളുകൾ ഉയരുകയാണ്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ഷിഫ്റ്റിലായി 170-ഓളം ജീവനക്കാർ ജോലിചെയ്യുന്ന ഫാക്ടറിയിലെ ഡയിങ് ഏരിയയിൽ നിന്നാണ് തീ പടർന്നത് എന്നാണ് പ്രാഥമിക കണ്ടെത്തൽ.
ആദ്യ ഷിഫ്റ്റിലെ ജോലിക്കാർ എത്തിയ ശേഷമായിരുന്നു തീപിടിത്തമുണ്ടായത്. എന്നാൽ അപകട സമയത്ത് ജീവനക്കാർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നോ എന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല