{"vars":{"id": "89527:4990"}}

മറ്റത്തൂരിലെ ആന്റി ക്ലൈമാക്‌സ്: 4 അംഗങ്ങളുള്ള ബിജെപിക്ക് 8 കോൺഗ്രസ് അംഗങ്ങളുടെ പിന്തുണ
 

 

മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നടന്നത് അതിനാടകീയ സംഭവങ്ങൾ. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി 8 കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഡിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറിയ എട്ട് പേരും ബിജെപിക്കൊപ്പം ചേരുകയും ചെയ്തു. പിന്നാലെ സ്വതന്ത്ര അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിപ്പിച്ചു

ഓപറേഷൻ കമലിന്റെ മറ്റൊരു രൂപമാണ് മറ്റത്തൂരിൽ കണ്ടത്. 24 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ പത്ത് സീറ്റുള്ള എൽഡിഎഫ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 8 സീറ്റും ബിജെപിക്ക് നാല് സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവർ രണ്ട് പേരും യുഡിഎഫ് വിമതരായിരുന്നു

ഇന്ന് രാവിലെയോടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചുവന്ന എട്ട് പേർ രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയായി ജയിച്ച ടെസി ജോസിന് പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസ് വിമതനായി ജയിച്ചു വന്ന ഔസേപ്പായിരുന്നു എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി.