മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് വഴങ്ങി കോൺഗ്രസ് വിമതർ, രാജിസന്നദ്ധത അറിയിച്ചു
Dec 31, 2025, 10:16 IST
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് കൂറുമാറ്റ വിവാദത്തിന് പരിസമാപ്തിയാകുന്നു. കോൺഗ്രസ് വിമതർ രാജിസന്നദ്ധത അറിയിച്ചു. കെപിസിസി പ്രസിഡന്റിനോടാണ് രാജിസന്നദ്ധത അറിയിച്ചത്. ഡിസിസി അധ്യക്ഷന് പിഴവുണ്ടായതായി കെപിസിസിയെ ബോധ്യപ്പെടുത്താനായെന്ന് വിമത നേതാവ് ടിഎൻ ചന്ദ്രൻ പറഞ്ഞു
പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. പക്ഷേ തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനാണ് നിലവിലെ നീക്കം. ഇന്നലെ റോജി എം ജോൺ വിമത നേതാക്കളുമായി സമവായ ചർച്ച നടത്തിയിരുന്നു
കെപിസിസി നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു റോജിയുടെ സമവായ ചർച്ച. എംഎൽഎയുമായി നടത്തിയ ചർച്ച പൂർണ തൃപ്തികരമാണെന്ന് ടിഎൻ ചന്ദ്രൻ പറഞ്ഞിരുന്നു. തങ്ങൾ ഇപ്പോഴും പാർട്ടിക്കൊപ്പമാണെന്നും ഇവർ പറഞ്ഞിരുന്നു. പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.