ഹോം › കേരളം

മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് വിഷാദ രോഗം; എംബിഎ വിദ്യാർഥി 9ാം നിലയിൽ നിന്നും ചാടി മരിച്ചു

By MJ Desk · 02 Apr 2025, 10:21 AM

ഗാസിയാബാദ് ഇന്ദിരാപുരത്ത് ബഹുനില കെട്ടിടത്തിൽ നിന്നും ചാടി 25കാരനായ എംബിഎ വിദ്യാർഥി ജീവനൊടുക്കി. മയക്കുമരുന്നിന് അടിമയായ ഹർഷിത് ത്യാഗിയാണ് മരിച്ചത്. യുവാവിന് വിഷാദരോഗമുണ്ടായിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് ഹർഷിത് താഴേക്ക് ചാടിയത്. ഏഞ്ചൽ ജൂപിറ്റർ സൊസൈറ്റിയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇയാൾ ചാടിയത്. അമ്മ മാത്രമാണ് ഈ സമയം ഹർഷിതിനൊപ്പമുണ്ടായിരുന്നത് അമ്മ പൂനം ത്യാഗിയും ബന്ധുവായ ഹിമാൻഷുവും ചേർന്ന് യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›