എംസി കമറുദ്ദീനെ സർക്കാർ സംരക്ഷിക്കുന്നു; സിപിഎം-ലീഗ് ധാരണയെന്ന് കെ സുരേന്ദ്രൻ

ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ എം സി കമറുദ്ദീൻ എംഎൽഎയെ രക്ഷിക്കാൻ സർക്കാരും പോലീസും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കമറുദ്ദീനെ രക്ഷിക്കുക എന്ന നിലപാടാണ്
 

ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ എം സി കമറുദ്ദീൻ എംഎൽഎയെ രക്ഷിക്കാൻ സർക്കാരും പോലീസും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കമറുദ്ദീനെ രക്ഷിക്കുക എന്ന നിലപാടാണ് സിപിഎമ്മിനുമുള്ളത്. സിപിഎമ്മും മുസ്ലീം ലീഗും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ട്

കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പാണ് കാസർകോട്ടേത്. 50 വഞ്ചനാ കേസുകളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും എംഎൽഎ സൈ്വര്യവിഹാരം നടത്തുകയാണ്. പൊതുവേദികളിൽ എൽ ഡി എഫ് നേതാക്കൾക്കൊപ്പം പങ്കെടുക്കുന്നുമുണ്ട്. ഒരു തട്ടിപ്പ് കേസ് പ്രതിക്ക് എങ്ങനെയാണ് സൈ്വര്യവിഹാരം നടത്താനാകുന്നത്.

സിപിഎം-ലീഗ് ധാരണയിലാണ് കാസർകോട് മൂന്ന് പഞ്ചായത്തുകൾ ഭരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ രാഷ്ട്രീയ ധാരണയോടെ പ്രവർത്തിക്കാനുള്ള മുന്നൊരുക്കമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.