ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: 61 കേസുകളിൽ എംസി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎയ്ക്കെതിരെ 61 കേസുകളിൽ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയില 53 കേസുകളിലും കാസർകോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. തിങ്കളാഴ്ച അന്വേഷസംഘം
 

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎയ്ക്കെതിരെ 61 കേസുകളിൽ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയില 53 കേസുകളിലും കാസർകോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. തിങ്കളാഴ്ച അന്വേഷസംഘം കമറുദ്ദിന്റെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും.

അതേസമയം ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടറും കമറുദ്ദീന്റെ കൂട്ടുപ്രതിയുമായ പൂക്കോയ തങ്ങൾ ഒളിവിൽ തുടരുകയാണ്. പൂക്കോയ തങ്ങൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തങ്ങൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നാണ് സൂചന.

നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു കേസുകൾ കൂടി പൊലീസ് റജിസ്റ്റർ ചെയ്തു. 2015ൽ നിക്ഷേപിച്ച 401 ഗ്രാം സ്വർണം തിരികെ ലഭിച്ചില്ലെന്ന് നീലേശ്വരം സ്വദേശിനിയും 2016ൽ നിക്ഷേപിച്ച ആറുലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന് തൃക്കരിപ്പൂർ സ്വദേശിനിയുമാണ് പരാതി നൽകിയത്. കേസിൽ കമറുദ്ദീനാണ് ഒന്നാം പ്രതി