അറസ്റ്റ് രാഷ്ട്രീയപ്രേരിതം, ഇതുകൊണ്ടൊന്നും തന്നെ തകർക്കാനാകില്ലെന്ന് എം സി കമറുദ്ദീൻ

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയപ്രേരിതമെന്ന് മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ. സർക്കാർ നിർദേശം നൽകിയത് അനുസരിച്ചാണ് അന്വേഷണ സംഘത്തിന്റെ നടപടി.
 

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയപ്രേരിതമെന്ന് മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ. സർക്കാർ നിർദേശം നൽകിയത് അനുസരിച്ചാണ് അന്വേഷണ സംഘത്തിന്റെ നടപടി. നോട്ടീസ് പോലും നൽകാതെയാണ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച തന്റെ ഹർജി കോടതി പരിഗണിക്കുന്നുണ്ട്. അതിനുപോലും കാത്തിരിക്കാതെയാണ് കാര്യങ്ങൾ അന്വേഷിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതുകൊണ്ടൊന്നും തന്നെ തകർക്കാൻ രാഷ്ട്രീയമായി തകർക്കാൻ കഴിയില്ലെന്നും കമറുദ്ദീൻ പറഞ്ഞു

800ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നതായാണ് പരാതി. ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം നടത്തിയ പരിശോധനയിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്‌