ഹോം › കേരളം

ഉമ തോമസ് വെന്റിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ശ്വാസകോശത്തിലെ ചതവ് ഗുരുതരം

By MJ Desk · 30 Dec 2024, 02:41 PM

കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎ വെന്റിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കൽ സംഘം അറിയിച്ചു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ തലയുടെ പരുക്കിന്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകൾ അൽപ്പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിലും കൂടുതൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല രോഗിയുടെ വൈറ്റൽസ് സ്‌റ്റേബിൾ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവ് കാരണം കുറച്ചുദിവസം കൂടി വെന്റിലേറ്ററിൽ തുടരേണ്ട സാഹചര്യമുണ്ട്. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയ ശേഷം മെഡിക്കൽ സംഘം അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#uma thomas

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›