{"vars":{"id": "89527:4990"}}

തമ്മിലടിച്ച് ചാലക്കുടിയിലെ ധ്യാന ദമ്പതികൾ; തലയ്ക്കടിച്ചെന്നും കടിച്ചെന്നും പരാതി, പോലീസ് കേസെടുത്തു
 

 

തമ്മിലടിച്ച് ചാലക്കുടിയിലെ ധ്യാന ദമ്പതികളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരുമായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരാണ് ഇവർ. കുടുംബ തർക്കം തീർക്കുന്നതിനിടെയായിരുന്നു ഇരുവരും തമ്മിലടിച്ചത്.

മാരിയോ ജോസഫ് മർദിച്ചെന്ന് കാണിച്ച് ജിജി പോലീസിൽ പരാതി നൽകി. വഴക്കിനിടയിൽ മാരിയോ ജോസഫ് സെറ്റ് അപ് ബോക്‌സ് എടുത്ത് തലയ്ക്കടിച്ചെന്നും കയ്യിൽ കടിച്ചെന്നും പരാതിയിൽ പറയുന്നു. തന്റെ 70,000 രൂപ വിലവരുന്ന ഫോൺ നശിപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്

മാരിയോ ജോസഫിനെതിരെ പോലീസ് കേസെടുത്തു. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. പരാതികൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പ്രതികരിച്ചു