{"vars":{"id": "89527:4990"}}

പുതുപ്പരിയാരത്തെ മീരയുടെ മരണം: ഭർത്താവിനെയും വീട്ടുകാരെയും പോലീസ് ഇന്നും ചോദ്യം ചെയ്യും
 

 

പാലക്കാട് പുതുപ്പരിയാരത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും പോലീസ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെ രാവിലെയാണ് മാട്ടുമന്ത സ്വദേശി മീരയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഒരു വർഷം മുമ്പാണ് വിവാഹം നടന്നത്. തന്നോടും ആദ്യ ഭർത്താവിലുള്ള തന്റെ കുഞ്ഞിനോടും അനൂപിന് സ്‌നേഹവും പരിഗണനയും ഇല്ലെന്ന് പറയുന്ന മീരയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം മീര ആത്മഹത്യ ച്യെയില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്

ചൊവ്വാഴ്ച അനൂപുമായി വഴക്കിട്ട് മീര സ്വന്തം വീട്ടിൽ വന്നിരുന്നു. രാത്രി 11 മണിയോടെ അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് മീര തൂങ്ങിമരിച്ചെന്ന വിവരം ഹബന്ധുക്കൾക്ക് ഭിക്കുന്നത്.