ഹോം › കേരളം

വളര്‍ത്തു നായയുമായി ബസില്‍ കയറി; എതിര്‍ത്തപ്പോള്‍ പൊതിരെ തല്ല്

By MJ News Desk · 11 Dec 2024, 09:17 PM

വളര്‍ത്തു നായയുമായി ബസില്‍ കയറിയ യുവാക്കള്‍ ബസ് ജീവനക്കാരും യാത്രക്കാരായ വിദ്യാര്‍ഥികളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. കൊല്ലത്തെ സ്വകാര്യ ബസിലാണ് സംഘര്‍ഷമുണ്ടായത്. വളര്‍ത്തു നായയുമായി പുത്തൂരില്‍ നിന്ന് രണ്ട് യുവാക്കള്‍ ബസില്‍ കയറിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നായയുമായി ബസില്‍ കയറാന്‍ പറ്റില്ലെന്നും വിദ്യാര്‍ഥികള്‍ കയറിയാല്‍ സ്ഥലമുണ്ടാകില്ലെന്നും ബസ് ജീവനക്കാര്‍ പറഞ്ഞതോടെ തര്‍ക്കം ഉടലെടുത്തു. വിഷയത്തില്‍ ബസിലുണ്ടായ വിദ്യാര്‍ഥികള്‍ ഇടപെട്ടതോടെ സംഘര്‍ഷത്തിലേക്ക് കലാശിക്കുകയായിരുന്നു. ബസ് ജീവനക്കാരെയും വിദ്യാര്‍ഥികളെയും യുവാക്കള്‍ മര്‍ദിച്ചെന്നും ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നും യാത്രക്കാര്‍ വ്യക്തമാക്കി. കൈതക്കോട് സ്വദേശികളായ അമല്‍, വിഷ്ണു എന്നിവരാണ് പ്രശ്‌നമുണ്ടാക്കിയത്. പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
##Kollam#dogs in bus#kerala

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›