{"vars":{"id": "89527:4990"}}

മെസി മാർച്ചിൽ കേരളത്തിൽ വരും, രണ്ട് ദിവസം മുമ്പ് മെയിൽ ലഭിച്ചു: മന്ത്രി വി അബ്ദുറഹ്മാൻ
 

 

മെസി 2026 മാർച്ചിൽ കേരളത്തിൽ വരുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പ് നൽകിയെന്നും മന്ത്രി പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടതായിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വ്യക്തമാക്കി

സ്റ്റേഡിയത്തിലെ നവീകരണം സമയത്തിന് പൂർത്തീകരിക്കാൻ സാധിച്ചില്ല. ഇതുകൊണ്ടാണ് നവംബറിൽ കളി നടക്കാതിരുന്നത്. മാർച്ചിൽ നിർബന്ധമായും വരുമെന്നും അടുത്ത ദിവസം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചു കൊണ്ടുള്ള മെയിൽ വന്നുവെന്നാണ് മന്ത്രി പറയുന്നത്

മെയിലിൽ മറ്റ് എന്തൊക്കെ കാര്യങ്ങൾ പറയുന്നുണ്ട് എന്ന കാര്യങ്ങൾ മന്ത്രി വ്യക്തമാക്കിയിട്ടില്ല. മലപ്പുറത്ത് നടന്ന ഔദ്യോഗിക പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.