ഗവർണർ പദവി വേണ്ട; മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ ശ്രീധരൻ

കേരളത്തിൽ മുഖ്യമന്ത്രി ആകാൻ തയ്യാറെന്ന് കഴിഞ്ഞ ദിവസം ബിജെപി പ്രവേശനം പ്രഖ്യാപിച്ച ഇ ശ്രീധരൻ. ഗവർണർ സ്ഥാനത്തോട് താത്പപ്യമില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്നും 89കാരനായ ശ്രീധരൻ
 

കേരളത്തിൽ മുഖ്യമന്ത്രി ആകാൻ തയ്യാറെന്ന് കഴിഞ്ഞ ദിവസം ബിജെപി പ്രവേശനം പ്രഖ്യാപിച്ച ഇ ശ്രീധരൻ. ഗവർണർ സ്ഥാനത്തോട് താത്പപ്യമില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്നും 89കാരനായ ശ്രീധരൻ പറഞ്ഞു

ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാൽ കേരളത്തിലെ കടക്കെണിയിൽ നിന്ന് രക്ഷിക്കും. പാലക്കാട് നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും ശ്രീധരൻ പറഞ്ഞു

താൻ വളരെ കാര്യപ്രാപ്തിയുള്ള ആളാണെന്നും താൻ ബിജെപിയിലേക്ക് ചേരുന്നതോടെ പാർട്ടിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കുണ്ടാകുമെന്നും ശ്രീധരൻ കഴിഞ്ഞ ദിവസം സ്വയം പുകഴ്ത്തിയിരുന്നു.