{"vars":{"id": "89527:4990"}}

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌നേഹഭവനം ഒരുങ്ങി; താക്കോൽ കൈമാറി മന്ത്രി ശിവൻകുട്ടി
 

 

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌നേഹഭവനം കൈമാറി. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കഴിഞ്ഞ ജൂലൈ 17നാണ് മിഥുൻ മരിച്ചത്

സ്‌കൂൾ ഷെഡിന് മുകളിൽ സഹപാഠി എറിഞ്ഞ ചെരുപ്പ് എടുക്കാനായി കയറിയതായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ. ഈ ഷെഡിന് തൊട്ടുമുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനിൽ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റത്. അധികൃതരുടെ അനാസ്ഥയിൽ നഷ്ടമായ മിഥുൻ കുടുംബത്തിന്റെ ഒരു പ്രതീക്ഷയായിരുന്നു

അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നുമായിരുന്നു മിഥുൻ പഠിക്കാനായി എത്തിയിരുന്നു. മിഥുന്റെ വീടിന്റെ അവസ്ഥ മനസ്സിലായതോടെയാണ് കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പുതിയ വീടിന്റെ നിർമാണം ഏറ്റെടുത്തതും പൂർത്തിയാക്കിയതും. മിഥുന്റെ മാതാപിതാക്കളിൽ ഒരാൾക്ക് തേവലക്കര സ്‌കൂളിൽ ജോലി നൽകണമെന്ന് മാനേജ്‌മെന്റിനോട് മന്ത്രി അഭ്യർഥിച്ചു.