ദേശീയപാത നിർമാണസ്ഥലത്ത് മണ്ണിനടിയിൽ പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Updated: Nov 11, 2025, 10:45 IST
കൊല്ലം കുരീപ്പുഴയിൽ ദേശിയപാതാ നിർമാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലാണ് മരിച്ചത്. ലോറിയിൽ മണ്ണ് തട്ടുന്നതിനിടെയാണ് അപകടം നടന്നത്.
ഇന്നലെ രാത്രിയാണ് ദേശീയ പാത നിർമ്മാണത്തിനായി മണ്ണ് നിക്ഷേപിക്കുന്നതിനിടെ ഇയാൾ മണ്ണിനടിയിൽ പെട്ടത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട ജോലിക്കെത്തിയ തൊഴിലാളിയാണ് മരിച്ചത്. പ്രദേശത്ത് നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണ് നിക്ഷേപിക്കുന്നുണ്ടായിരുന്നു.
മണ്ണ് നിക്ഷേപിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ ജിബ്രേലിൽ പെട്ടില്ല. തൊഴിലാളി മണ്ണിനടിയിൽ പെട്ടുപോവുകയായിരുന്നു. വാഹനം പിന്നോട്ടെടുത്തതിന് ശേഷം ഇദ്ദേഹത്തെ കാണാനില്ലാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.