ഇതര സംസ്ഥാന തൊഴിലാളികളുടെ സമരം: ബോധപൂര്‍വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി

ചങ്ങനാശ്ശേരി പായിപ്പാട് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള് ലോക്ക് ഡൗണ് ലംഘിച്ച് റോഡിലിറങ്ങി സമരം ചെയ്തതിന് പിന്നില് ബോധപൂര്വമായ ശ്രമമുണ്ടെന്ന് സംശയിക്കുന്നതായി ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്.
 

ചങ്ങനാശ്ശേരി പായിപ്പാട് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങി സമരം ചെയ്തതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് സംശയിക്കുന്നതായി ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍. തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

താമസവും ഭക്ഷണവും ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിയിരുന്നു. ഇപ്പോഴവര്‍ സംഘടിച്ചത് നാട്ടിലേക്ക് പോകാനുള്ള വാഹന സൗകര്യം ഒരുക്കാനാണ്. ഇങ്ങനെ സംഘടിച്ചതിന് പിന്നില്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി അറിയിച്ചു

സംസ്ഥാനം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി മുന്നോട്ടു പോകുമ്പോളായിരുന്നു കടുത്ത ആശങ്ക വിതച്ച് ആയിരക്കണക്കിന് തൊഴിലാളികള്‍ റോഡിലിറങ്ങിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ലോക്ക് ഡൗണ്‍ ലംഘനമാണിത്.