കേരളത്തില്‍ നിന്ന് ഇതുവരെ മടങ്ങിയത് 55 ട്രെയിനുകളിലായി 70137 അതിഥി തൊഴിലാളികള്‍

കേരളത്തില് നിന്ന് 55 ട്രെയിനുകളിലായി 70,137 അതിഥി തൊഴിലാളികള് അവരവരുടെ നാടുകളിലേക്ക് മടങ്ങിയതായി സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ആരംഭിച്ച 21556 ക്യാമ്പുകളിലായി 4,34,280
 

കേരളത്തില്‍ നിന്ന് 55 ട്രെയിനുകളിലായി 70,137 അതിഥി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ആരംഭിച്ച 21556 ക്യാമ്പുകളിലായി 4,34,280 തൊഴിലാളികളെ പാര്‍പ്പിച്ചതായും സംസ്ഥാനം കോടതിയെ അറിയിച്ചിട്ടുണ്ട്

ക്യാമ്പുകളില്‍ ഭക്ഷണം, കുടിവെള്ളം, മറ്റ് സേവനങ്ങള്‍ എന്നിവ പൂര്‍ണമായും സൗജന്യമായിരുന്നു. അതിഥി തൊഴിലാളികളുടെ വിഷയം പരിഹരിക്കുന്നതിന് 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തല കമ്മിറ്റികള്‍ രൂപീകരിച്ചു. 1165 സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിച്ചു. അവശ്യ സാധനങ്ങള്‍ സൗജന്യമായി എത്തിച്ചു.

അതിഥി തൊഴിലാളികളോടുള്ള കേരളത്തിന്റെ സമീപനം ലോകം പ്രകീര്‍ത്തിച്ചു. തൊഴിലാളികള്‍ക്കായി സുപ്രീം കോടതി മുന്നോട്ടു വെക്കുന്ന ഏത് നിര്‍ദേശവും സ്വീകാര്യമാണെന്നും കേരളം അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും പ്രത്യേക വാര്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. കാള്‍ സെന്ററുകളില്‍ വിവിധ ഭാഷ അറിയുന്നവരെ നിയമിച്ചതായും കേരളം അറിയിച്ചു.