{"vars":{"id": "89527:4990"}}

കുറച്ചു കൂട്ടിയാൽ പ്രശ്‌നമില്ല: പാൽവില തെരഞ്ഞെടുപ്പിന് ശേഷം വർധിക്കുമെന്ന് മന്ത്രി
 

 

പാൽവില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. തെരഞ്ഞെടുപ്പ് വരുന്നതിനാൽ ഇപ്പോൾ പാൽവില കൂട്ടാൻ സാധിക്കില്ല. മിൽമ ഇതുസംബന്ധിച്ച് നിർദേശം സർക്കാരിന് മുന്നിൽ വെച്ചാൽ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. 

പാൽവില കുറച്ച് വർധിപ്പിക്കുന്നതു കൊണ്ട് പ്രശ്‌നമില്ല. എന്നാൽ കൂടുതൽ പാടില്ല. ക്ഷീര കർഷകർക്ക് വേണ്ടിയാണ് പാൽ വർധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എത്ര രൂപ വർധിക്കുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല

സർക്കാരിന്റെ അനുമതിയോടെയാണ് മിൽമ പാൽ വില വർധിപ്പിക്കുക. പാലിന് വില കൂട്ടിയാൽ മിൽമയുടെ എല്ലാ ഉത്പന്നങ്ങൾക്കും ആനുപാതികമായി വില വർധിപ്പിക്കും. സ്വകാര്യ ഉത്പാദകരും വില കൂട്ടുമെന്നും മന്ത്രി അറിയിച്ചു.