കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി വിജ്ഞാപനമിറങ്ങി; കൂടുതൽ വില വാങ്ങിയാൽ നടപടി

സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ പരമാവധി റീട്ടെയിൽ വില 13 രൂപയായി നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 17 മുതൽ ഉത്തരവിന് പ്രാബല്യമുണ്ട്. പരമാവധി വിലയിൽ
 

സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ പരമാവധി റീട്ടെയിൽ വില 13 രൂപയായി നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 17 മുതൽ ഉത്തരവിന് പ്രാബല്യമുണ്ട്. പരമാവധി വിലയിൽ കൂടുതൽ വിലയ്ക്ക് കുപ്പിവെള്ളം വിൽക്കാൻ പാടില്ല

ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്‌പെക്ടർമാരെയും താലൂക്ക് സപ്ലൈ ഓഫീസർമാരെയും ചുമതലപ്പെടുത്തി. ബിഐഎസ് നിഷ്‌കർഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ വിൽക്കാൻ പാടുള്ളുവെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.