സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എകെ ബാലൻ വിളിച്ച യോഗം ഇന്ന് ചേരും

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി മന്ത്രി എ കെ ബാലൻ വിളിച്ച യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കുന്നതിനെതിരെ നിർമാതാക്കളുടെയും
 

സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി മന്ത്രി എ കെ ബാലൻ വിളിച്ച യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കുന്നതിനെതിരെ നിർമാതാക്കളുടെയും വിതരണക്കാരുടെയും തീയറ്റർ ഉടമകളുടെയും സംഘടനകൾ പ്രതിഷേധമറിയിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

വിനോദ നികുതിക്ക് പുറമെയും നികുതി ചുമത്തുന്നതായാണ് പരാതി. സിനിമാ ബന്ദ് വരെ എത്തിയ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ഇതിന് പിന്നാലെ ഷൂട്ടിംഗ് സൈറ്റുകളിൽ ലഹരി ഉപയോഗമുണ്ടെന്ന നിർമാതാക്കളുടെ ആരോപണവും യോഗത്തിൽ ചർച്ചയാകും

സിനിമാ സൈറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കേണ്ടതാണെന്നും നിർമാതാക്കൾ തെളിവുകൾ നൽകണമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷെയ്ൻ നിഗത്തിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് നിർമാതാക്കൾ ആരോപണം ഉന്നയിച്ചത്. ഇത്രയും കാലം ഇതറിയാമായിരുന്നിട്ടും ഒളിച്ചുവെച്ച നിർമാതാക്കളുടെ നടപടിയും കുറ്റമാണെന്ന് മന്ത്രി പറഞ്ഞിരുന്നു