പ്രതികളുടെ മൊഴികൾ പുറത്തുവരുന്നത് ഗൗരവമായി കാണണം; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കരുതെന്നും മന്ത്രി ബാലൻ

സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികൾ പുറത്തുവരുന്നതിനെതിരെ മന്ത്രി എ കെ ബാലൻ. പ്രതികളുടെ മൊഴികൾ വാർത്തയായി വരുന്നത് ഗുരുതര വീഴ്ചയാണ്. മൊഴികൾ എങ്ങനെ പുറത്തുവരുന്നുവെന്ന് ചോദിച്ച മന്ത്രി
 

സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികൾ പുറത്തുവരുന്നതിനെതിരെ മന്ത്രി എ കെ ബാലൻ. പ്രതികളുടെ മൊഴികൾ വാർത്തയായി വരുന്നത് ഗുരുതര വീഴ്ചയാണ്. മൊഴികൾ എങ്ങനെ പുറത്തുവരുന്നുവെന്ന് ചോദിച്ച മന്ത്രി അന്വേഷണ ഏജൻസികൾ ഇക്കാര്യം ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു

അന്വഷണ ഏജൻസികളിൽ ബിജെപിയും കോൺഗ്രസും സ്വാധീനം ചെലുത്തുന്നതിന്റെ തെളിവാണ് മൊഴികൾ പുറത്തുവരുന്നത്. ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പിക്കേണ്ടെന്നും തോക്ക് കാണിച്ചാൽ ഭയക്കാത്ത പാർട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തിൽ ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല ഇടതുപക്ഷം. എല്ലാ കള്ള പ്രചാരണങ്ങളും ഇടതുപക്ഷം ശക്തമായി ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുമെന്നും ബാലൻ പറഞ്ഞു