കോൺഗ്രസ് എസ്സിലേക്ക് പോകുമെന്ന വാർത്തകൾ തള്ളി മന്ത്രി എ കെ ശശീന്ദ്രൻ

എൻസിപി വിട്ട് കോൺഗ്രസ് എസ്സിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. അണികളിൽ ചിന്താക്കുഴപ്പമുണ്ടാക്കാനായി ബോധപൂർവം സൃഷ്ടിക്കപ്പെടുന്നതാണ് ഇത്തരം വാർത്തകൾ. ഇവ യാഥാർഥ്യവുമായി പുലബന്ധം
 

എൻസിപി വിട്ട് കോൺഗ്രസ് എസ്സിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. അണികളിൽ ചിന്താക്കുഴപ്പമുണ്ടാക്കാനായി ബോധപൂർവം സൃഷ്ടിക്കപ്പെടുന്നതാണ് ഇത്തരം വാർത്തകൾ. ഇവ യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്തവയാണെന്നും ശശീന്ദ്രൻ പ്രതികരിച്ചു

ഇത്തരം പ്രചാരണങ്ങൾ കൊണ്ട് എൻസിപിയുടെ പ്രവർത്തകർക്ക് അങ്കലാപ്പുണ്ടാക്കുമെന്നോ തെറ്റിദ്ധാരണ പരത്താൻ കഴിയുമെന്നോ ആരും കരുതേണ്ട. ഞങ്ങളുടെ പാർട്ടി ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഒരു കക്ഷിയാണ്. ആ നിലയിൽ ഒരു പുതിയ രാഷ്ട്രീയ ചിന്ത ഉണ്ടാകേണ്ട കാര്യമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.