സ്‌കൂളുകളിൽ പിടിഎ സഹായത്തോടെ മിൽമ പാർലറുകൾ തുടങ്ങുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
 

 

പിടിഎകളുടെ സഹായത്തോടെ സ്‌കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സ്‌കൂളുകളിൽ മയക്കുമരുന്ന് തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഷോപ്പുകൾ തുടങ്ങുന്നത്. ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിമാർ ഇക്കാര്യത്തിൽ സമ്മർദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു

കന്നുകാലികളിലെ ചർമമുഴ രോഗത്തിന്റെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കാൻ നടപടി തുടങ്ങി. എല്ലാ വീടുകളിലും വാക്‌സിൻ നൽകാൻ സംവിധാനം ഒരുക്കുന്നുണ്ട്. അസുഖം വന്ന് മരിച്ച പശുക്കൾക്ക് 30,000 രൂപ വീതം നൽകും. ഓണക്കാലത്ത് സംസ്ഥാനത്തിന് പുറത്ത് നിന്നുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമുണ്ട്. അതിർത്തികളിൽ ഇതിനാവശ്യമായ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.