ഇഞ്ചി കൃഷിക്ക് പറ്റിയ ഭൂമിയുണ്ടെങ്കിൽ പറയണം, നാട്ടിൽ തന്നെയുണ്ട്; പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി ജലീൽ

കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും താൻ നാട്ടിലുണ്ടെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി കെ ടി ജലീൽ. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണാടകയിലോ പാട്ടത്തിനോ വിൽപ്പനക്കോ
 

കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും താൻ നാട്ടിലുണ്ടെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി കെ ടി ജലീൽ. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണാടകയിലോ പാട്ടത്തിനോ വിൽപ്പനക്കോ ഉണ്ടെങ്കിൽ അറിയിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി പരിഹസിക്കുന്നു

പോസ്റ്റിന്റെ പൂർണരൂപം

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല.
—————————————–
സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുൾപ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വർണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമർഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ “അഭ്യുദയകാംക്ഷികളെ”യും സന്തോഷപൂർവ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു സത്യമേവ ജയതെ.