വിശ്വാസികളായ ഹിന്ദുസ്ത്രീകൾ സാധാരണ ശബരിമലയിലേക്ക് പോകാറില്ലെന്ന് മന്ത്രി എം എം മണി

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹർജികൾ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മന്ത്രി എംഎം മണി. വിശ്വാസികളായ ഹിന്ദു
 

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹർജികൾ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മന്ത്രി എംഎം മണി. വിശ്വാസികളായ ഹിന്ദു സ്ത്രീകൾ ശബരിമലയിൽ പോകാറില്ലെന്നും മന്ത്രി പറഞ്ഞു

വിധിയെ സ്വാഗതം ചെയ്യുകയാണ്. ഒരു കാര്യം നിയമപരമായി പ്രശ്‌നം വന്നാൽ അതിനെ നേരിടാതെ ഗവൺമെന്റിന് പോകാനാകില്ല. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഏഴംഗ ബഞ്ചിനെയും സ്വാഗതം ചെയ്യുന്നു. വിശ്വാസികളായ ഹിന്ദു സ്ത്രീകൾ സാധാരണ ശബരിമലയിലേക്ക് പോകാറില്ല. വിശ്വാസികളല്ലാത്തവർ ദർശനത്തിന് വന്നാൽ വിധിയുടെ അടിസ്ഥാനത്തിൽ നിലപാട് എടുക്കും

ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കും ഇരട്ടത്താപ്പാണ്. അവർ വെറുതെ ബഡായി പറയുകയാണെന്നും മന്ത്രി പറഞ്ഞു