വയനാട്ടിൽ സ്ത്രീയെ കൊന്ന കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് മന്ത്രി; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം
Jan 24, 2025, 14:40 IST
വയനാട്ടിൽ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് വനംമന്ത്രി എ കെ ശശീന്ദ്രൻ. വെടി വെച്ചോ കൂട് സ്ഥാപിച്ചോ കടുവയെ പിടികൂടണമെന്ന് മന്ത്രി ഉത്തരവിട്ടു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോയെന്നത് ഇപ്പോൽ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി അതേസമയം കടുവയുടെ ആക്രമണം നടന്ന പ്രിയദർശിനി എസ്റ്റേറ്റിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് എത്തിയ മന്ത്രി ഒആർ കേളുവിനെ നാട്ടുകാർ വളഞ്ഞു. വലിയ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. പ്രിയദർശിനി എസ്റ്റേറ്റ് ഓഫീസിൽ സർവകക്ഷി യോഗം ചേരുകയാണ് ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. തോട്ടത്തിൽ കാപ്പി പറിക്കാൻ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. രാധയെ കടുവ ആക്രമിച്ച് വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരുക്കേറ്റ രാധ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.