ഹോം › കേരളം

സിൽവർ ലൈൻ പദ്ധതി രേഖയിൽ മാറ്റം വരുത്തണമെങ്കിൽ ചെയ്യാമെന്ന് മന്ത്രി സജി ചെറിയാൻ

By MJ Desk · 05 Nov 2024, 05:20 PM

സിൽവർ ലൈൻ പദ്ധതിരേഖയിൽ മാറ്റം വരുത്തണമെങ്കിൽ മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ. പദ്ധതി നടപ്പാക്കില്ലെന്ന് പറയാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരാണ്. പദ്ധതിക്കെതിരായ സമരമല്ല, സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണ് വ്യക്തമാകുന്നത്. സർക്കാരിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു അലൈൻമെന്റ് മാറ്റണമെങ്കിൽ അത് പറയണം. അതുപ്രകാരം പദ്ധതി നടത്തില്ലെന്ന് പറയുന്നു. പദ്ധതി നടപ്പാക്കില്ലെന്ന് പറയാൻ കെ സുരേന്ദ്രൻ ആരാണ്. പ്രാഥമിക അനുമതി നൽകിയതു കൊണ്ടാണ് മുന്നോട്ടു പോയത്. രമേശ് ചെന്നിത്തല വന്ന് കല്ല് ഊരി. കല്ല് ഊരേണ്ട ആളാണോ ചെന്നിത്തല. പദ്ധതിക്കെതിരായ സമരമല്ല, സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണ് വ്യക്തമാകുന്നത്. വികസനം വരുമ്പോൾ പരിസ്ഥിതി പ്രശ്‌നമുണ്ടാകും. ജനങ്ങളെ ബാധിക്കാത്ത വിധം നടപ്പാക്കുകയാണ് വേണ്ടത്. ഇന്ത്യയിൽ 11 സ്ഥലങ്ങളിൽ അനുമതി നൽകുന്നു. കേരളത്തിൽ മാത്രം അനുമതിയില്ല. പദ്ധതിക്ക് വേണ്ടി ഭൂമി നൽകിയവരെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#saji cherian#silver line

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›