ഹോം › കേരളം

ആശ വർക്കർമാരുമായി മന്ത്രി ശിവൻകുട്ടി ചർച്ച നടത്തി; പ്രതീക്ഷ നൽകുന്ന ചർച്ചയെന്ന് സമരസമിതി

By MJ Desk · 07 Apr 2025, 05:00 PM

തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി സമരം ചെയ്യുന്ന ആശ പ്രവർത്തകർ ചർച്ച നടത്തി. മന്ത്രിയുമായുള്ള ചർച്ച പ്രതീക്ഷ നൽകുന്നതാണെന്ന് ആശ വർക്കർമാർ പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നേരത്തെ ആരോഗ്യമന്ത്രിയുമായി മൂന്ന് തവണ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് തന്റെയും ആഗ്രഹമെന്നു മന്ത്രി വി ശിവൻകുട്ടി ആശമാരെ അറിയിച്ചു.മുൻ ചർച്ചകളുടെ മിനിറ്റ്‌സുമായിട്ടാണ് മന്ത്രി കൂടിക്കാഴ്ചയ്ക്കായി വന്നത്. ആശമാരുടെ വിഷയം ധനമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി ആശമാർക്ക് ഉറപ്പ് നൽകി ഓണറേറിയം വർധന പ്രഖ്യാപിക്കണം എന്നതാണ് ആവശ്യം. മന്ത്രി പ്രശ്‌നങ്ങൾ പഠിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പ് മന്ത്രി തങ്ങളുടെ വികാരം മനസിലാക്കിയിട്ടുണ്ട്. 3000 രൂപയെങ്കിലും ഇപ്പോൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്നും നല്ല ചർച്ചയിലൂടെയാണ് കടന്ന് പോയതെന്നും സമരം തുടരുമെന്നും ആശാ വർക്കേഴ്‌സ് ജനറൽ സെക്രട്ടറി എം.എ ബിന്ദു പ്രതികരിച്ചു.    

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
പൂർണ്ണ പേജ് കാണുക ›