ഉള്ളി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ; കിലോയ്ക്ക് 50 രൂപ നിരക്കിൽ നൽകുമെന്ന് മന്ത്രി സുനിൽകുമാർ

ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിപണിയെ നിയന്ത്രിക്കാൻ സർക്കാരിന്റെ ഇടപെടൽ. രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് രണ്ട് ടൺ സവോള എത്തിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ
 

ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിപണിയെ നിയന്ത്രിക്കാൻ സർക്കാരിന്റെ ഇടപെടൽ. രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് രണ്ട് ടൺ സവോള എത്തിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. കിലോയ്ക്ക് 50 രൂപ നിരക്കിൽ സവോള നൽകുമെന്നും മന്ത്രി പറഞ്ഞു

നാഫെഡ് വഴി ഇറക്കുമതി ചെയ്ത് സപ്ലൈകോ വഴി വിതരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ സവോളക്ക് സംസ്ഥാനത്ത് 100 രൂപയിലധികമാണ് കിലോയ്ക്ക് വില. ചെറുകിട വിപണിയിൽ 105 രൂപയോളം വിലയുണ്ട്. ചെറിയ ഉള്ളിക്കും വില വർധിക്കുകയാണ്.