{"vars":{"id": "89527:4990"}}

നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
 

 

നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. സഭയിൽ തൊഴിൽ പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള ചോദ്യത്തോര വേളയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. 

ഇതോടെ മന്ത്രിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മന്ത്രിയുടെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. 

ശിവൻകുട്ടിക്ക് പകരം മന്ത്രി എംബി രാജേഷാണ് ചോദ്യത്തര വേളയിൽ തുടർന്ന് മറുപടി നൽകിയത്.