മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കടക്കം പരുക്ക്
Jan 31, 2026, 14:55 IST
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട അടൂർ നെല്ലിമുകളിൽ വെച്ചാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവർക്ക് പരുക്കേറ്റു
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ എന്നിവർക്കാണ് പരുക്കേര്രത്. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇവർ സഞ്ചരിച്ച കാറിൽ ഗുഡ്‌സ് ഓട്ടോ വന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറിലും ഇടിച്ചു. ഈ കാറിലുണ്ടായിരുന്നവർക്കും നിസാര പരുക്കുകൾ സംഭവിച്ചു