ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണ ജോർജ്
 

 

ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരന്നു. വളരെ ദാരുണമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും വീണ ജോർജ് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസ്(23) പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് മരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

പോലീസുകാരനും തലയ്ക്ക് കുത്തേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയിരുന്നു. രാവിലെ അഞ്ച് മണിക്കാണ് പ്രതിയെ പരിശോധനക്ക് എത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളയിടത്താണ് പ്രതി അക്രമാസക്തനായത്. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാകരുതെന്ന് പൊതുസമൂഹത്തോട് അഭ്യർഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു.