ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുമതി നൽകി കേന്ദ്രവ്യോമയാന മന്ത്രാലയം

 

ശബരിമല വിമാനത്താവളത്തിന് അനുമതി. കേന്ദ്രവ്യോമയാന മന്ത്രാലയമാണ് അനുമതി നൽകിയത്. ‘സൈറ്റ് ക്ലിയറൻസ്’ അനുമതിയാണ് ലഭിച്ചത്. ഏപ്രിൽ 3 ന് ചേർന്ന സ്റ്റീയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാർശക്ക് വ്യോമയാന മന്ത്രി ഏപ്രിൽ 13 ന് അംഗീകാരം നൽകി. ഇക്കാര്യം സംസ്ഥാന സർക്കാരിനെ രേഖമൂലം അറിയിച്ചു.

ശബരിമല വിമാനത്താവളം നിർമ്മിക്കാൻ പ്രാഥമിക അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുകയും സമയ നഷ്ടം ഒഴിവാക്കുകയുമാണ് ശബരിമല വിമാനത്താവളംകൊണ്ട് ലക്ഷ്യമാക്കുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം വെക്തമാക്കിയിരുന്നു.

ജ​ല, വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ല്‍ ഒ​രു​പോ​ലെ ഇ​ട​പെ​ട്ട്​ കേ​ര​ള​ത്തി​ന്റെ ഗ​താ​ഗ​ത വി​ക​സ​ന​ത്തി​ന് ആ​ക്കം​കൂ​ട്ടാ​നാ​ണ് സ​ര്‍ക്കാ​ര്‍ ശ്ര​മം. നി​ല​വി​ല്‍ കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര​ചെ​യ്യാ​നെ​ടു​ക്കു​ന്ന സ​മ​യം വ​ള​രെ കൂ​ടു​ത​ലാ​ണ്. ഈ ​പ​രി​മി​തി മ​റി​ക​ട​ക്കാ​ന്‍ റോ​ഡ് വി​ക​സ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും. തീ​ര​ദേ​ശ ഹൈ​വേ​ക്കും മ​ല​യോ​ര ഹൈ​വേ​ക്കും പ​ണം ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. കോ​വ​ളം മു​ത​ല്‍ കാ​സ​ർ​കോ​ട് ബേ​ക്ക​ല്‍ വ​രെ ജ​ല​പാ​ത അ​തി​വേ​ഗ​ത്തി​ല്‍ ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞിരുന്നു.