ആരോഗ്യമന്ത്രി കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

ആരോഗ്യമന്ത്രി കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയാണ് ആരോഗ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. തിരക്കുകൾ കാരണം മുഖ്യമന്ത്രി ഇന്ന്
 

ആരോഗ്യമന്ത്രി കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയാണ് ആരോഗ്യമന്ത്രി വാക്‌സിൻ സ്വീകരിച്ചത്. തിരക്കുകൾ കാരണം മുഖ്യമന്ത്രി ഇന്ന് വാക്‌സിൻ സ്വീകരിക്കുന്നില്ലെന്നും മറ്റ് മന്ത്രിമാർ ഉടനെ വാക്‌സിനെടുക്കുമെന്നും കെ കെ ശൈലജ പറഞ്ഞു

കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വാക്‌സിൻ സ്വീകരിച്ചത്. ആശുപത്രിയിലേക്ക് ഇരുചക്ര വാഹനത്തിലാണ് മന്ത്രിയെത്തിയത്. കൊവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.