ഹോം › കേരളം

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ കരൂരിൽ കൊന്ന് കുഴിച്ചുമൂടി; ഒരാൾ കസ്റ്റഡിയിൽ

By MJ Desk · 19 Nov 2024, 10:17 AM

കരുനാഗപ്പള്ളിയിൽ നിന്ന് ആറാം തീയതി മുതൽ കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടി. കരുനാഗപ്പള്ളി സ്വദേശി ജയലക്ഷ്മിയാണ്(48) കൊല്ലപ്പെട്ടത്. ഇവരുമായി അടുപ്പമുണ്ടായിരുന്ന കരൂർ സ്വദേശി ജയചന്ദ്രൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കരൂരിൽ കരുനാഗപ്പള്ളി പോലീസ് തെരച്ചിൽ നടത്തുകയാണ് ജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയതായി ജയചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്. മറ്റൊരാളുമായി ജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട് യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. ഫോൺ എറണാകുളത്ത് നിന്നാണ് കെഎസ്ആർടിസി ബസിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജയചന്ദ്രനിലേക്ക് പോലീസ് എത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ambalapuzha murder#jayalekshmi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›