കൂടരഞ്ഞിയിൽ ഇന്നലെ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കൂടരഞ്ഞിയിൽ പുന്നക്കൽ ഉറുമി പവർ ഹൗസിന് സമീപം മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരുവഴിഞ്ഞി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മുക്കം പൂളപ്പൊയിൽ സ്വദേശി അനീസ്
 

കോഴിക്കോട് കൂടരഞ്ഞിയിൽ പുന്നക്കൽ ഉറുമി പവർ ഹൗസിന് സമീപം മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരുവഴിഞ്ഞി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മുക്കം പൂളപ്പൊയിൽ സ്വദേശി അനീസ് റഹ്മാനാണ് മരിച്ചത്

ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അനീസ് മലവെള്ളപ്പാച്ചിലിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷപ്പെടുകയും ചെയ്തു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവഴിഞ്ഞി പുഴയിൽ മൃതദേഹം കണ്ടെത്തിയത്.