ഹോം › കേരളം

നാദാപുരത്ത് നിന്ന് യുവതിയെയും മക്കളെയും കാണാതായ സംഭവം; അന്വേഷണ സംഘം ബംഗളൂരുവിൽ

By MJ Desk · 01 Apr 2025, 10:53 AM

കോഴിക്കോട് നാദാപുരം വളയത്ത് നിന്ന് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തിൽ അന്വേഷണ സംഘം ബംഗളൂരുവിൽ. യുവതി സഞ്ചരിച്ച സ്‌കൂട്ടർ വടകര റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു. യുവതി ബംഗളൂരുവിലേക്ക് ടിക്കറ്റ് എടുത്തതായി മനസ്സിലായതോടെയാണ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ചത്. വളയം ചെറുമോത്ത് സ്വദേശി കുറുങ്ങോട്ട് വീട്ടിൽ ഷക്കീറിന്റെ ഭാര്യ ആഷിദ(29) മക്കളായ മെഹ്‌റ ഫാത്തിമ(10), ലുഖ്മാൻ(5) എന്നിവരെയാണ് കാണാതായത്. 28ാം തീയതി വൈകുന്നേരം ആറ് മണി മുതലാണ് ഇവരെ കാണാതായത്. വീട്ടിൽ നിന്നും പോയ ഇവർ തിരികെ വരാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കറുത്ത നിറത്തിലുള്ള പർദയാണ് ആഷിദ ധരിച്ചിരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›